LiveTV

Live

Kerala

തിരുവനന്തപുരത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം

 തിരുവനന്തപുരത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പി.എം.ജി വികാസ് ലൈനിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

കെ.എസ്.ഇ.ബിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥയും ഭര്‍ത്താവുമാണ് ഈ വീട്ടിൽ വാടകക്ക് താമസിച്ചിരുന്നത്. രാത്രിയിൽ ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും എത്തി തീ അണച്ചു. വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി ദമ്പതികള്‍ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും വലിയ അടുപ്പം പുലര്‍ത്താറില്ലായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. വീട്ടുടമസ്ഥനെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ നടക്കും.