LiveTV

Live

Kerala

മോട്ടോര്‍ വാഹന പിഴ ഈടാക്കാന്‍ ടാര്‍ഗറ്റ് നിശ്ചയിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍

ഇതോടെ നേരത്തെയുള്ളതില്‍ നിന്ന് കേസുകളുടെ എണ്ണവും പിഴത്തുകയും ഇരട്ടിയിലധികമായി

മോട്ടോര്‍ വാഹന പിഴ ഈടാക്കാന്‍ ടാര്‍ഗറ്റ് നിശ്ചയിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍

മോട്ടോര്‍വാഹന പിഴ ഈടാക്കാന്‍ ടാര്‍ഗറ്റ് നിശ്ചയിച്ച് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍. ഇതോടെ നേരത്തെയുള്ളതില്‍ നിന്ന് കേസുകളുടെ എണ്ണവും പിഴത്തുകയും ഇരട്ടിയിലധികമായി. നടപടി സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നെന്നാ‌‌ണ് സൂചന.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴനിരക്ക് കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് വാഹന പരിശോധനയും കര്‍ശനമാക്കാന്‍ മൊബൈല്‍ എന്‍ഫോര്‍സ്മെന്റ് വിഭാഗത്തിനും ഫ്ലയിങ് സ്ക്വാഡിനും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍. ഫ്ലയിങ് സ്ക്വാഡിലെ ഓരോ അസിസ്റ്റന്റ് ഇന്‍സ്പെക്ടറും മാസം കുറഞ്ഞത് 500 കേസ് രജിസ്റ്റര്‍ ചെയ്യണം. പിഴത്തുകയായി 4 ലക്ഷം രൂപയും പിരിച്ചെടുക്കണം. നേരത്തെ 300 കേസും ഒരു ലക്ഷവും നിശ്ചയിച്ചിരുന്നിടത്താണ് ഈ വര്‍ധന. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും നാല് ലക്ഷം രൂപയാണ് ടാര്‍ഗറ്റ്.

ആര്‍.ടി ഓഫീസുകളിലെ എ.എം.വി.ഐമാര്‍ മാസം രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍ 75 ല്‍ നിന്ന് 150 ആയി ഉയര്‍ത്തി. പിഴത്തുക 50000 ആയിരുന്നത് രണ്ട് ലക്ഷമായി വര്‍ധിച്ചു. എം വി ഐമാര്‍ക്ക് ടാര്‍ഗറ്റ് 100 കേസുകളും 1.5 ലക്ഷം പിഴത്തുകയും. ചെക്ക് പോസ്റ്റുകള്‍ക്കും പ്രത്യേക ടാര്‍ഗറ്റുണ്ട്. വാളയാര്‍ ഇന്നര്‍ ചെക്പോസ്റ്റിലെ എ എം വി ഐ മാസം നാല് ലക്ഷം രൂപയും എം വി ഐ മൂന്ന് ലക്ഷം രൂപയും പിരിക്കണം. ഔട്ടര്‍ ചെക്പോസ്റ്റില്‍ ഇത് യഥാക്രമം 2.5 ലക്ഷവും ഒരു ലക്ഷവുമാണ്. മോട്ടോര്‍വാഹന പിഴ നിരക്ക് വര്‍ധിപ്പിച്ചതിന് ആനുപാതികമായാണ് ടാര്‍ഗറ്റ് വര്‍ധിപ്പിച്ചതെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.