LiveTV

Live

Kerala

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. തിരുവമ്പാടി മുത്തപ്പൻപുഴ സ്വദേശി സമീർ എന്ന സതീഷ് ആണ് അറസ്റ്റിലായത്. കഴുത്തിന് പിറകിൽ സാരമായി പരിക്കേറ്റ ഭാര്യ ശാക്കിറയെ കെ.എം.സി.ടി മെഡിക്കൽ കോളേജിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടരഞ്ഞി പാട്ടോത്തുള്ള വാടക വീട്ടിൽ വെച്ചായിരുന്നു സംഭവം. 6 വർഷം മുൻപാണ് സമീര്‍ എന്ന സതീഷും ശാക്കിറയും വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു ഇരുവരും കല്യാണം കഴിച്ചത്. ഭാര്യയിലുള്ള സംശയമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തിരുവമ്പാടി സബ് ഇൻസ്പെക്ടർ ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഫോറന്‍സിക്ക് വിഭാഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തി. കുത്താൻ ഉപയോഗിച്ച കത്തി വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.