LiveTV

Live

Kerala

മുഖ്യമന്ത്രിയുടെ ഉപദേശകരുടെ സേവനങ്ങളെകുറിച്ച് ഉത്തരമില്ലാതെ സര്‍ക്കാര്‍; ആഭ്യന്തരത്തിലും നിയമ, മാധ്യമ മേഖലകളിലുമായി പിണറായിക്കുള്ളത് 5 ഉപദേഷ്ടാക്കള്‍

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലഭിക്കുന്ന ഉപദേശങ്ങളടക്കം വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിവരാവകാശനിയമം വ്യക്തമാക്കുന്നത്

മുഖ്യമന്ത്രിയുടെ ഉപദേശകരുടെ സേവനങ്ങളെകുറിച്ച് ഉത്തരമില്ലാതെ സര്‍ക്കാര്‍; ആഭ്യന്തരത്തിലും നിയമ, മാധ്യമ മേഖലകളിലുമായി പിണറായിക്കുള്ളത് 5 ഉപദേഷ്ടാക്കള്‍

മുഖ്യമന്ത്രിയുടെ ഉപദേശകര്‍ നല്‍കിയ ഉപദേശങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. വിവരാവാകാശ പ്രവര്‍ത്തകനായ എസ്.ധനരാജ് നല്‍കിയ ആര്‍.ടി.ഐ അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറുപടി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലഭിക്കുന്ന ഉപദേശങ്ങളടക്കം വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിവരാവകാശനിയമം വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ നിയമിച്ച ഉപദേശകരുടെയും അവര്‍ നല്‍കിയ ഉപദേശങ്ങളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് എസ്. ധനരാജ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. അതിന്‍ പ്രകാരം അഞ്ച് ഉപദേശകരെ നിയമിച്ചിട്ടുള്ള കാര്യം മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉപദേശകര്‍ നല്‍കിയ ഉപദേശമോ അതിന്‍മേല്‍ സ്വീകരിച്ച നടപടികളോ പൊതുഅധികാരിവശം ലഭ്യമല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയിരിക്കുന്നത്.

മാധ്യമ ഉപദേഷ്ടാക്കളായി പ്രഭാ വര്‍മ്മ, ജോണ്‍ബ്രിട്ടാസ് എന്നിവരെയും ശാസ്ത്ര ഉപദേഷ്ടാവായി എം.സി ദത്തന്‍ നിയമോപദേഷ്ടാവായി എന്‍.കെ ജയകുമാര്‍ ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവയെയുമാണ് നിയമിച്ചിട്ടുള്ളത്. എന്‍.കെ ജയകുമാറും പ്രഭാവര്‍മ്മയുമൊഴികെയുള്ള ഉപദേഷ്ടാക്കള്‍ പ്രതിഫലം കൂടാതെയാണ് സേവനം അനുഷ്ഠിക്കുന്നത്.