LiveTV

Live

Kerala

ഗോഡ്സെ ‘രാജ്യസ്നേഹി’ ; വിവാദ പരാമർശവുമായി വീണ്ടും പ്രഗ്യാ സിങ്

ഭോപാലില്‍ നിന്നുള്ള ബി.ജെ.പി എംപിയായ പ്രഗ്യാ സിങ് ഠാക്കൂര്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചിരുന്നു

ഗോഡ്സെ ‘രാജ്യസ്നേഹി’ ; വിവാദ പരാമർശവുമായി വീണ്ടും പ്രഗ്യാ സിങ്

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി. എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍. എസ്.പി.ജി (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പ്രഗ്യ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഗോഡ്‌സെ രചിച്ച ''വൈ ഐ കില്‍ഡ് ഗാന്ധി'' എന്ന പുസ്തകത്തിലെ ഒരു വാക്യം ഡി.എം.കെ അംഗം എ രാജ ഉപയോഗിച്ചിരുന്നു. പ്രഗ്യ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമര്‍ശം പ്രഗ്യ നടത്തിയത്.

ഭോപാലില്‍ നിന്നുള്ള ബി.ജെ.പി എംപിയായ പ്രഗ്യാ സിങ് ഠാക്കൂര്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചിരുന്നു. 'ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, ഇന്നും ആണ്, എന്നും അങ്ങനെയായിരിക്കും' എന്നാണു പ്രഗ്യ പറഞ്ഞത്.