LiveTV

Live

Kerala

വോട്ടെടുപ്പില്‍ ഒന്നാമത്; മഞ്ഞ്മൂടിയ പോളാര്‍ കീഴടക്കാന്‍ മലയാളിയായ അഷ്റഫലി ഒരുങ്ങുന്നു

വിജയിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെ

വോട്ടെടുപ്പില്‍ ഒന്നാമത്; മഞ്ഞ്മൂടിയ പോളാര്‍ കീഴടക്കാന്‍ മലയാളിയായ അഷ്റഫലി ഒരുങ്ങുന്നു

മഞ്ഞ്മലകളിലൂടെ നായ്ക്കള്‍ കെട്ടിവലിക്കുന്ന വാഹനത്തില്‍ അതിസാഹികമായി യാത്രചെയ്യണമെന്നാണ് പാലക്കാട് എടത്തനാട്ടുകര സ്വദേശി അഷറഫ് അലിയുടെ ആഗ്രഹം. ഈ ആഗ്രഹത്തിനുള്ള ചിറക് മുളച്ചിരിക്കുകയാണ് ലോകത്തെ ഏറ്റവും സാഹസിക വിനോദമായി അറിയപെടുന്ന ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷന്‍ മത്സരത്തില്‍ ഒന്നാമതായി നില്‍ക്കുന്ന അഷ്റഫലി. വോട്ടെടുപ്പില്‍ മുന്നില്‍ നില്‍ക്കുന്ന ഏക മലയാളി കൂടിയായ അഷ്റഫലി വോട്ടെടുപ്പില്‍ ഒന്നാമതായാണ് എത്തിയിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാനായി എല്ലാവരുടെയും വോട്ട് അഭ്യര്‍ഥിക്കുകയാണ് അഷ്റഫലി.

നിരവധി കടമ്പകള്‍‌ കടന്നു മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. സ്വീഡിഷ് കമ്പനിയായ ഫിയല്‍രാവന്‍ നടത്തുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ വിജയിച്ചാല്‍ നോര്‍വേയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. ലോകത്തെ 11 ഭാഗങ്ങളായി തിരിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. 60 രാജ്യങ്ങളുള്ള കാറ്റഗറിയിലാണ് ഇന്ത്യ ഉള്‍പെടുന്നത്. ഇതില്‍ ഒന്നാമത് എത്തിയ അഷ്റഫലി തന്നെ പിന്തുണക്കണമെന്നാണ് ആവശ്യപെടുന്നത്. താന്‍ മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ മഞ്ഞ് മൂടിയ പോളാറിന്റെ ദൃശ്യഭംഗി താന്‍ അനുഭവിക്കുന്ന അതെ തീവ്രതയോടെ പ്രേക്ഷകകരിലേക്കും പകര്‍ന്നു നല്‍കുമെന്ന് അഷ്റഫലി പറയുന്നു.

മൈനസ് നാല്‍പത് ഡിഗ്രി തണുപ്പിലാണ് സാഹസിക യാത്ര നടത്തേണ്ടത്. 22 പേര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനാകും. ഹൈദരാബാദ് സ്വദേശിയാണ് വോട്ടെടുപ്പില്‍ രണ്ടാമതായി ഉള്ളത്. മറ്റു മലയാളികളും മത്സരരംഗത്തുണ്ട്.