പെരുമ്പാവൂരിലെ യുവതിയുടെ കൊലപാതകം; അസം സ്വദേശി അറസ്റ്റില്‍
രാത്രി ഒരു മണിയോടെ ഇവരെ കൊലപ്പെടുത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്

എറണാകുളം പെരുമ്പാവൂരില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അസം സ്വദേശി ഉമർ അലിക്കെതിരെ കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്താണ് കേസെടുത്തത്. ഇന്ന് രാവിലെയാണ് പെരുമ്പാവൂര്‍ ഗവ: ഗേൾസ് ഹയർ സെക്കൻററി സ്കൂളിന് മുന്‍വശത്തെ ഹോട്ടലിന് മുന്നില്‍ കുറുപ്പംപടി സ്വദേശി ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തൂമ്പ കൊണ്ട് തലയിലും ശരീരത്തിലും മുറിവേറ്റ പാടുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്രദേശത്തെ ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അസം സ്വദേശി ഉമർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തത്.
രാത്രി ഒരു മണിയോടെ ഇവരെ കൊലപ്പെടുത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ക്യാമറ ശ്രദ്ധയില്‍പ്പെട്ടതോടെ കൊലയാളി ഈ ക്യാമറയും തല്ലിപ്പൊളിച്ചു. ഇന്ന് രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.