LiveTV

Live

Kerala

പാലക്കാട് കാല്‍നടയാത്രക്കാരിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു മരണം

കുട്ടികളടക്കം ആറു പേര്‍ക്ക് പരിക്കേറ്റു

പാലക്കാട് കാല്‍നടയാത്രക്കാരിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു മരണം

പാലക്കാട് മേപ്പറമ്പ് രണ്ടാം മൈലില്‍ കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. റോഡരികില്‍ നില്‍ക്കുകയായിരുന്ന രണ്ടാം മൈല്‍ സ്വദേശിനി സീനത്താണ് മരിച്ചത്.

രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം മീന്‍ കയറ്റിയ സ്കൂട്ടറിനെയും മീന്‍ വാങ്ങാന്‍ കൂടി നിന്നവരെയും ഇടിച്ച് തെറിപ്പിച്ചു. പിന്നീട് വിദ്യാര്‍ഥികളുമായി മദ്രസയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷക്ക് പിറകിലും കാറിടിച്ചു

മീന്‍ വാങ്ങാനായി സ്കൂട്ടറിന് സമീപത്ത് നിന്ന സീനത്താണ് മരിച്ചത്.3 വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 8 പേര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ഈ മേഖലയില്‍ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.