LiveTV

Live

Kerala

അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് ഭീകരരില്‍ മകള്‍ ഉണ്ടെന്ന് സംശയിക്കുന്നുവെന്ന് അമ്മ  

തിരുവനന്തപുരം സ്വദേശി നിമിഷ് ഫാത്തിമ, ഭര്‍ത്താവ് ഈസ എന്നിവരെ 2017ലാണ് കാണാതുവന്നത്

അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് ഭീകരരില്‍ മകള്‍ ഉണ്ടെന്ന് സംശയിക്കുന്നുവെന്ന് അമ്മ  

അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐ.എസ് ഭീകരവാദികളില്‍ തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷയുള്ളതായി സംശയിക്കുന്നുവെന്ന് അമ്മ ബിന്ദു. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ കൈമാറിയ ഫോട്ടോയില്‍ നിന്നാണ് മരുമകനെയും മകളുടെ കുട്ടിയെയും തിരിച്ചറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

തിരുവനന്തപുരം സ്വദേശി നിമിഷ് ഫാത്തിമ, ഭര്‍ത്താവ് ഈസ എന്നിവരെ 2017ലാണ് കാണാതുവന്നത്. ഇവര്‍ അഫ്ഗനിസ്ഥാനിലുള്ളതായി നേരത്തെ ബന്ധുക്കള്‍ വിവരം ലഭിച്ചിരുന്നു. ടെലഗ്രാം വഴി അമ്മ ബിന്ദുവുമായി നിമിഷ ബന്ധപ്പെടാറുണ്ടായിരുന്നു. 2018 നവംബര്‍ വരെ സന്ദേശം ലഭിച്ചിരുന്നതായി ബിന്ദു പറയുന്നു.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനില്‍ ഏതാനം മലയാളികളക്കമുള്ള ഇന്ത്യക്കാര്‍ കീഴടിങ്ങിയെന്ന വിവരം വന്നത്. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ തനിക്ക് ചിത്രങ്ങള്‍ അയച്ച തന്നതായും അതിലൂടെ മകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതയും ബിന്ദു പറയുന്നു. സര്‍ക്കാര്‍ തലത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. മകളെ തിരികെയെത്തിക്കാനള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും ബിന്ദു പറഞ്ഞു