LiveTV

Live

Kerala

മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടി ഒരു വർഷം പിന്നിടുന്നു  

കെ.എസ് ചിത്ര അവതരിപ്പിക്കുന്ന സ്നേഹസ്പർശം പുതിയ രീതിയിലേക്ക് മാറുകയാണ്. ഇതിനകം തന്നെ 150ലേറെ പേർക്കാണ് സ്നേഹസ്പർശം സഹായമായത്.

മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടി ഒരു വർഷം പിന്നിടുന്നു  

മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം സമൂഹത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് കൈതാങ്ങാവുന്ന മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടി ഒരു വർഷം പിന്നിടുന്നു. കെ.എസ് ചിത്ര അവതരിപ്പിക്കുന്ന സ്നേഹസ്പർശം പുതിയ രീതിയിലേക്ക് മാറുകയാണ്. ഇതിനകം തന്നെ 150ലേറെ പേർക്കാണ് സ്നേഹസ്പർശം സഹായമായത്.

സമൂഹത്തിലെ ദുരിതബാധിതരെയും നിരാലംബരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മീഡിയവണ്‍ സ്നേഹസ്പര്‍ശം ആരംഭിക്കുന്നത്. അസുഖം മൂലം ബുദ്ധിമുട്ടുന്നവര്‍, ഒരു കൂരയില്ലാതെ കഴിയുന്നവര്‍ അവരില്‍ നിരവധി പേര്‍ക്ക് സ്നേഹസ്പര്‍ശം ഇതിനകം സാന്ത്വനം പകര്‍ന്നു. അവരുടെ കണ്ണീരൊപ്പാന്‍ ഗായിക കെ.എസ് ചിത്രയും മീഡിയവണിനൊപ്പം ചേര്‍ന്നു. ഇനിയുള്ള നാളുകളില്‍ കെ.എസ് ചിത്ര അവരോട് നേരിട്ട് സംവദിക്കുന്ന രീതിയില്‍ സ്നേഹസ്പര്‍ശം പ്രേക്ഷകരിലെത്തും.

സ്നേഹസ്പര്‍ശത്തില്‍ മീഡിയവണിനൊപ്പം പങ്കുചേരാന്‍ കൈതാങ്ങാകാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെത്തി. അവരുടെ കൈ നിറഞ്ഞുള്ള സഹായം ദുരിതബാധിതരുടെ മനം നിറച്ചു. സ്നേഹസ്പര്‍ശം 150ലധികം നിരാലംബര്‍ക്കും നിര്‍ധനര്‍ക്കും സഹായം നല്‍കി. മൂന്നരകോടിയിലധികം രൂപയുടെ സഹായമാണ് പരിപാടിയിലൂടെ നല്‍കിയത്. ഈ ഞായറാഴ്ച മുതലാണ് പുതിയ രൂപത്തില്‍ സ്നേഹസ്പര്‍ശമെത്തുക.