LiveTV

Live

Kerala

യുവതിയുടേയും എട്ട് മാസം പ്രായമായ കുഞ്ഞിന്റെയും ദുരൂഹമരണം: ഭര്‍ത്താവും ഭര്‍തൃമാതാവും പിടിയില്‍

പൊലീസ് അറസ്റ്റ് ചെയ്തത് രഖിലേഷിനേയും ലളിതയേയും. സ്ത്രീധനം  ആവശ്യപ്പെട്ടുള്ള പീഡനവും നിജിന നേരിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍

യുവതിയുടേയും എട്ട് മാസം പ്രായമായ കുഞ്ഞിന്റെയും ദുരൂഹമരണം: ഭര്‍ത്താവും ഭര്‍തൃമാതാവും പിടിയില്‍

കോഴിക്കോട് കുന്ദമംഗലത്ത് യുവതിയും കുഞ്ഞും ഭര്‍ത്തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസില്‍ ഭർത്താവും ഭര്‍തൃമാതാവും അറസ്റ്റി‍ലായി. ചാത്തമംഗലം സ്വദേശി രഖിലേഷ്, അമ്മ ലളിത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി കീഴരിയൂർ സ്വദേശി നിജിനയുടേയും എട്ട് മാസം പ്രായമായ  മകന്‍റേയും മൃതദേഹം ഭർതൃവീട്ടിലെ കിണറിൽ ഈ മാസം പതിനൊന്നിന് കണ്ടെത്തിയിരുന്നു. മരണത്തിന് പിന്നില്‍‌ ദുരൂഹതയുള്ളതായും നിജിനയെ ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നതായി ആരോപിച്ച് നിജിനിയുടെ ബന്ധുക്കളും രംഗത്ത് എത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഭര്‍ത്താവ് രഖിലേഷിനേയും ഭര്‍തൃമാതാവ് ലളിതയേയും അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ലളിത
അറസ്റ്റിലായ ലളിത

സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം, ആത്മഹത്യ പ്രേരണ, ഭർത്തൃവീട്ടിലെ പീഡനം എന്നീ കുറ്റങ്ങളാണ് ഇരുവർക്കും മേൽ ചുമത്തിയത്. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിജിനയുടേടും കുട്ടിയുടേയും സംസ്കാര ചടങ്ങിലടക്കം ഭര്‍ത്താവടക്കമുള്ളവര്‍ പങ്കെടുക്കാതിരുന്നതും അന്വേഷണം ഇവരിലേക്ക് കേന്ദ്രീകരിക്കുന്നതിന് കാരണമായി . അന്വേഷണ സംഘം പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി