LiveTV

Live

Kerala

ഫാത്തിമയുടെ കുടുംബം ചെന്നൈയിൽ; ഹൈക്കോടതിയെ സമീപിക്കും

കേരള ഹൈക്കോടതിയിലെ അഭിഭാഷകരും ഇവർക്കൊപ്പമുണ്ട്. ഇവരുമായി ആലോചിച്ച ശേഷമായിരിക്കും കേസ് ഫയൽ ചെയ്യുക

ഫാത്തിമയുടെ കുടുംബം ചെന്നൈയിൽ; ഹൈക്കോടതിയെ സമീപിക്കും

മദ്രാസ് ഐ.ഐ.ടിയിൽ മരിച്ച ഫാത്തിമയുടെ ബന്ധുക്കൾ ചെന്നൈയിലെത്തി. ആത്മഹത്യ കുറിപ്പ് അടങ്ങിയ ഫാത്തിമയുടെ മൊബൈൽ ഫോൺ ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഫൊറൻസിക് വിഭാഗം പരിശോധിച്ചു. മരണത്തിൽ ഐഐടിയിൽ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും.

ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾ അന്വേഷണ സംഘത്തെ കാണും. ഫാത്തിമയുടെ ലാപ്ടോപ്പ്, ടാബ് ലെറ്റ് എന്നിവ കൈമാറും. ഹൈക്കോടതിയിൽ ഹർജി നൽകുന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനുള്ള ശ്രമങ്ങളും കുടുംബം നടത്തുന്നുണ്ട്.

ക്രൈംബ്രാഞ്ച് സംഘത്തെ കണ്ട ശേഷം മുഖ്യമന്ത്രി, കമ്മീഷണർ എന്നിവരെയും കാണും. കേരള ഹൈക്കോടതിയിലെ അഭിഭാഷകരും ഇവർക്കൊപ്പമുണ്ട്. ഇവരുമായി ആലോചിച്ച ശേഷമായിരിക്കും കേസ് ഫയൽ ചെയ്യുക.

മൊബൈൽ ഫോൺ പരിശോധിയ്ക്കുന്നതിന് ഹാജരാകണമെന്ന് കാണിച്ച് ഫൊറൻസിക് വിഭാഗം ബന്ധുക്കൾക്ക് സമൻസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവ് ലത്തീഫും സഹോദരി ആയിഷയും ചെന്നൈയിലെത്തിയത്.