LiveTV

Live

Kerala

സ്ത്രീധന നിരോധന ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് നടന്നു

പാലക്കാട് അഹല്യ ക്യാമ്പസിൽ വെച്ചാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീധന വിരുദ്ധ ദിനാചരണം നടന്നത്.

സ്ത്രീധന നിരോധന ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് നടന്നു

സ്ത്രീധനം വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് നിയമമുണ്ടെങ്കിലും നാട്ടുനടപ്പ് അതിനു മുകളിൽ കയറി ഇരിക്കുകയാണെന്ന് നടൻ ടോവിനോ തോമസ്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സ്ത്രീധന വിരുദ്ധ ദിനാചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് അഹല്യ ക്യാമ്പസിൽ വെച്ചാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീധന വിരുദ്ധ ദിനാചരണം നടന്നത്. സ്ത്രീധനം വാങ്ങുന്നത് തെറ്റാണെന്നും, സ്ത്രീകളെ കേവലം കച്ചവടച്ചരക്കായി കാണരുതെന്നും ചടങ്ങിൽ നടൻ ടോവിനോ തോമസ് പറഞ്ഞു.

നെന്മാറ എം.എൽ.എ കെ.ബാബു പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട് ജില്ലാ കളക്ടർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.