LiveTV

Live

Kerala

ചര്‍ച്ച് ആക്ട് പാസാക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്‍സില്‍ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി

സഭാസ്വത്തിന്റെ അധികാരം ബിഷപ്പുമാരില്‍ നിന്നും മെത്രാന്‍മാരില്‍ നിന്നും മാറ്റി ഇടവക അംഗങ്ങളുടെ അധീനതയിലാക്കുന്ന നിയമം നടപ്പിലാക്കാത്തതില്‍ ശക്തമായ പ്രതിഷേധം മാര്‍ച്ചില്‍ ഉയര്‍ന്നു

 ചര്‍ച്ച് ആക്ട് പാസാക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്‍സില്‍ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി

ചര്‍ച്ച് ആക്ട് പാസാക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി. സംഘടനാ പ്രതിനിധി സംഘം ഗവര്‍ണറെക്കണ്ട് നിവേദനവും കൈമാറി. ക്രൈസ്തവ സഭകളുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതിന് 2009ല്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ തയ്യാറാക്കിയതാണ് ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍റ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ട്രസ്റ്റ് ബില്‍.

സഭാസ്വത്തിന്റെ അധികാരം ബിഷപ്പുമാരില്‍ നിന്നും മെത്രാന്‍മാരില്‍ നിന്നും മാറ്റി ഇടവക അംഗങ്ങളുടെ അധീനതയിലാക്കുന്ന നിയമം നടപ്പിലാക്കാത്തതില്‍ ശക്തമായ പ്രതിഷേധം മാര്‍ച്ചില്‍ ഉയര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് മാര്‍ച്ചില്‍ അണിനിരന്നത്. സിസ്റ്റര്‍ ലൂസി കളപ്പുര ധര്‍ണ ഉദ്ഘാടനം ചെയ്തു.

ചര്‍ച്ച് ആക്ട് ക്രൈസ്തവരെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് മുഖ്യ അതിഥിയായിരുന്ന സ്വാമി അഗ്നിവേശ് പറഞ്ഞു. കാത്തോലിക്ക സഭ ചര്‍ച്ച് ആക്ടിന് എതിരാണ്. ആക്ട് നടപ്പിലാക്കില്ലെന്നാണ് സര്‍ക്കാരിന്റെയും നിലപാട്.