LiveTV

Live

Kerala

“പതഞ്ജലിയുടെ മുളക് പൊടി ബെസ്റ്റാ”; എം.എം മണിക്കെതിരെ വി.ടി ബല്‍റാം

കൊച്ചി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്കു വരവെയാണ് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ബിന്ദുവിന്റെ മുഖത്ത് മുളകു സ്‌പ്രേ പ്രയോഗിച്ചത്

“പതഞ്ജലിയുടെ മുളക് പൊടി ബെസ്റ്റാ”; എം.എം മണിക്കെതിരെ വി.ടി ബല്‍റാം

ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തില്‍ മന്ത്രി എം.എം മണിയുടെ പരാമര്‍ശം വിവാദത്തില്‍. പതഞ്ജലിയുടെ മുളക് പൊടി ബെസ്റ്റാണെന്നായിരുന്നു ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടതിനു പിന്നാലെ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. സംഘപരിവാര്‍, ജനം നാടകം 'തൃപ്തി 2019', എന്ത് നല്ല തിരക്കഥ! കണ്ണിനും മനസ്സിനും കുളിര്‍മ ലഭിച്ച എന്ത് നല്ല മുളക് സ്‌പ്രേ!..., പതഞ്ജലിയുടെ മുളക് പൊടി ബെസ്റ്റാ... എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍. മന്ത്രിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം രംഗത്തെത്തി. ഒരു സ്ത്രീ തെരുവില്‍ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ട്രോള്‍ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ 'നാവോ'ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥയെന്നായിരുന്നു ബല്‍റാമിന്റെള്‍ കുറ്റപ്പെടുത്തല്‍.

“പതഞ്ജലിയുടെ മുളക് പൊടി ബെസ്റ്റാ”; എം.എം മണിക്കെതിരെ വി.ടി ബല്‍റാം

ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിക്ക് ഒപ്പം പോകുന്നതിനായി കൊച്ചി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്കു വരവെയാണ് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ബിന്ദുവിന്റെ മുഖത്ത് മുളകു സ്‌പ്രേ പ്രയോഗിച്ചത്.

ശബരിമല വിധിക്ക് സ്റ്റേ ഇല്ല എന്നാണ് പിണറായി സർക്കാരിന്റെ ഔദ്യോഗിക നിലപാട്. ആ നിലപാടിനെ വിശ്വസിച്ച് ഇത്തവണയും മല...

Posted by VT Balram on Tuesday, November 26, 2019