LiveTV

Live

Kerala

വഴിയില്‍ നിന്ന് കിട്ടിയ പത്തു ലക്ഷം രൂപ പൊലീസിനെ ഏല്‍പ്പിച്ച് വീട്ടമ്മമാര്‍; ‘ജീവന്‍’ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ റെനി

കുണ്ടയം സഹകരണ ബാങ്കിന്റെ മൈലാടുംപാറ ബ്രാഞ്ചിലെ ജീവനക്കാരനാണ് റെനി തോമസ്. ഹെഡ് ഓഫീസിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടയില്‍ പത്തുലക്ഷം രൂപ റെനിയുടെ പക്കല്‍ നിന്നു നഷ്ടപ്പെട്ടു.

വഴിയില്‍ നിന്ന് കിട്ടിയ പത്തു ലക്ഷം രൂപ പൊലീസിനെ ഏല്‍പ്പിച്ച് വീട്ടമ്മമാര്‍; ‘ജീവന്‍’ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ റെനി

വഴിയരികിൽ നിന്നു ലഭിച്ച പത്തുലക്ഷം രൂപ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മാതൃകയായിരിക്കുകയാണ് കൊല്ലം പത്തനാപുരം സ്വദേശികളായ വീട്ടമ്മമാർ. സഹോദരിമാരായ റസിയയുടെയും നാസിലയുടെയും പ്രവർത്തിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കുണ്ടയം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ റെനിയാണ്. ബൈക്ക് യാത്രക്കിടെ റെനിയുടെ പക്കൽ നിന്ന് നഷ്ടമായ തുകയാണ് വീട്ടമ്മമാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

കുണ്ടയം സഹകരണ ബാങ്കിന്റെ മൈലാടുംപാറ ബ്രാഞ്ചിലെ ജീവനക്കാരനാണ് റെനി തോമസ്. ഹെഡ് ഓഫീസിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടയില്‍ പത്തുലക്ഷം രൂപ റെനിയുടെ പക്കല്‍ നിന്നു നഷ്ടപ്പെട്ടു. പൊലീസില്‍ പരാതിയും നല്‍കി. സി.സി.ടി.വിയില്‍ നിന്നു ഓട്ടോ ഡ്രൈവര്‍ വഴിയരികില്‍ നിന്നു ഒരു പൊതിയെടുക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഇയാളെയും റെനിയെയും പൊലീസ് ചേദ്യം ചെയ്തു വിട്ടയച്ചെങ്കിലും നാട്ടില്‍ പല കഥകളും പ്രചരിച്ചു. പിറ്റേ ദിവസം രാവിലെ രണ്ട് വീട്ടമ്മമാര്‍ പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തി. വഴിയരികില്‍ നിന്നു കളഞ്ഞു കിട്ടിയ പത്തുലക്ഷം രൂപ അവിടെ ഏല്‍പ്പിച്ചു. കക്കാചൂള സ്വദേശികളായ റസിയയുടെയും നാസിലയുടെയും സത്യസന്ധതയെ ആദരിക്കാനും ബാങ്ക് മറന്നില്ല. ജീവനക്കാര്‍ ഒന്നാകെ എത്തി സഹോദരിമാരെ പൊന്നാട അണിയിച്ചു. സമ്മാനങ്ങളും നല്‍കി.