LiveTV

Live

Kerala

കൊച്ചിയില്‍ ബിന്ദു അമ്മിണിക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം; മുളക് സ്പ്രേ പ്രയോഗിച്ചു  

ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ പ്രതിഷേധം.

കൊച്ചിയില്‍ ബിന്ദു അമ്മിണിക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം; മുളക് സ്പ്രേ പ്രയോഗിച്ചു   

ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ബിന്ദുവിന് നേരെ മുളക്‌പൊടി സ്പ്രേ ഉപയോഗിച്ചു. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. ബിന്ദുഅമ്മിണിെയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ദര്‍ശനത്തിനെത്തിയ സംഘത്തിന് സംരക്ഷണം നല്‍കേണ്ടതില്ല എന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ തീരുമാനം. പത്തനംതിട്ടയിൽ പ്രവേശിച്ച ശേഷം സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി മീഡിയവണിനോട് പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു, ഇപ്പോഴുള്ളത് എറണാകുളം സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെന്നും തൃപ്തി പറഞ്ഞു.