LiveTV

Live

Kerala

മലയാള സർവകലാശാലയിലെ  അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

മലയാള സർവകലാശാലയിലെ  അധ്യാപക നിയമനങ്ങൾ  ഹൈക്കോടതി റദ്ദാക്കി

2016 ൽ മലയാള സർവകലാശാല വിവിധ വകുപ്പുകളിലേക്ക് നടത്തിയ 10 അസിസ്റ്റന്റ് പ്രൊഫസർ അധ്യാപക നിയമനങ്ങൾ കേരള ഹൈക്കോടതി റദ്ദാക്കി. അധ്യാപക നിയമനത്തിൽ പാലിക്കേണ്ട യു.ജി.സി മാനദണ്ഡങ്ങൾ സർവകലാശാല പാലിച്ചില്ല എന്ന് കണ്ടെത്തിയാണ് റദ്ദാക്കിയത്. അഭിമുഖ പാനൽ രൂപികരണത്തിൽ നടത്തിയ വീഴ്ച, വിജ്ഞാപനം മുതലുള്ള മുഴുവൻ നടപടികളിലും സർവകലാശാലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വീഴ്ചകൾ എന്നിവ പരിഗണിച്ചാണ് വിധി. ഡോ. സതീഷും മറ്റ് ഒമ്പത് പേരും നൽകിയ പരാതിയിലാണ് ഹൈക്കോടതി വിധി. വാദി ഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് എം.പി ശ്രീകൃഷ്ണൻ, അഡ്വ. മുഹമ്മദ് മുസ്തഫ എന്നിവർ ഹാജരായി. കെ. ജയകുമാർ ഐഎ.എസ് വൈസ് ചാൻസലർ ആയിരിക്കുമ്പോഴാണ് ഈ നിയമനങ്ങൾ എല്ലാം തന്നെ നടന്നത്.