LiveTV

Live

Kerala

കനകമല കേസ്; പ്രതികള്‍ക്കുമെതിരെ ഗൂഢാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചുവെന്ന കുറ്റവും

കനകമല കേസിൽ ഐ.എസ് ബന്ധം കണ്ടെത്താനായിട്ടില്ലങ്കിലും ആറ് പ്രതികള്‍ക്കുമെതിരെ ഗൂഢാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചുവെന്ന കുറ്റവും കോടതി കണ്ടെത്തി.

കനകമല കേസ്; പ്രതികള്‍ക്കുമെതിരെ ഗൂഢാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചുവെന്ന കുറ്റവും

കനകമല കേസിൽ ഐ.എസ് ബന്ധം കണ്ടെത്താനായിട്ടില്ലങ്കിലും ആറ് പ്രതികള്‍ക്കുമെതിരെ ഗൂഢാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചുവെന്ന കുറ്റവും കോടതി കണ്ടെത്തി. നിരോധിത സംഘടനയുടെ യോഗം ചേര്‍ന്നു വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയെന്നാണ് പ്രധാനമായും പ്രതികള്‍ക്കെതിരായ കണ്ടെത്തല്‍.

കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനത്തിനു ധനം കണ്ടെത്തിയെന്ന കുറ്റവും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്ന കുറ്റവും ഭീകരസംഘടനയില്‍ അംഗമാണെന്ന കുറ്റവും കണ്ടെത്തിയതായാണ് കോടതി ഉത്തരവില്‍ പറയുന്നത്. നാലും എട്ടും പ്രതികള്‍ക്കെതിരെ ധനം കണ്ടെത്തിയെന്ന കുറ്റവും ഭീകര പ്രവര്‍ത്തനത്തിനു ആളെ റിക്രൂട്ട് ചെയ്തുവെന്ന കുറ്റം തെളിയിക്കാനാവാത്തതിനാല്‍ ഈ വകുപ്പുകളില്‍ കുറ്റവിമുക്തരാക്കി.

അഞ്ചാം പ്രതിക്കെതിരെ ധനം സമാഹരിച്ചുവെന്ന കുറ്റം തെളിയിക്കാനാവാത്തതിനാല്‍ ഈ വകുപ്പില്‍ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കേസിലെ പ്രതികള്‍ ഐ.എസില്‍ അംഗത്വമുണ്ടായിരുന്നവരാണെന്നു തെളിയിക്കാനായില്ലെന്നു കോടതി വ്യക്തമാക്കി. അതിനാല്‍ ഭീകരസംഘടനയിലോ സംഘത്തിലോ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിന് ശിക്ഷ ലഭിക്കുന്ന യു.എ.പിഎ 20ാം വകുപ്പു പ്രകാരമുള്ള കുറ്റം കണ്ടെത്താനായില്ല. 2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐ.എസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് കേസ്. പ്രതികൾക്കുള്ള ശിക്ഷ നാളെ കൊച്ചി എന്‍.ഐ.എ കോടതി വിധിക്കും.