LiveTV

Live

Kerala

ശവമഞ്ചവുമേന്തി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം

ശവസംസ്കാര മന്ത്രങ്ങള്‍ ഉരുവിട്ടായിരുന്നു സഭാ വിശ്വാസികളും പിതാക്കന്മാരും സെക്രട്ടറിയേറ്റിലെ സമര ഗേറ്റ് മുന്നിലേക്ക് എത്തിയത്. 

ശവമഞ്ചവുമേന്തി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം

സഭാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ശവസംസ്കാരത്തിനു സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിശ്വാസികളുടെ പ്രതീകാത്മക സമരം. ശവമഞ്ചവുമേന്തിയാണ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടന്നത്.

ശവസംസ്കാര മന്ത്രങ്ങള്‍ ഉരുവിട്ടായിരുന്നു സഭാ വിശ്വാസികളും പിതാക്കന്മാരും സെക്രട്ടറിയേറ്റിലെ സമര ഗേറ്റ് മുന്നിലേക്ക് എത്തിയത്. കട്ടച്ചിറയിൽ വൃദ്ധയായ യാക്കോബായ അനുയായിയുടെ ശവസംസ്കാരം യാക്കോബായ രീതിയില്‍ നടത്താൻ ഓർത്തഡോക്സ് അനുവദിക്കാത്തതും അതിൽ സർക്കാർ ഇടപെടാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം. കട്ടച്ചിറ പള്ളിയിലെ വികാരി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

സമരസമിതി കൺവീനർ തോമസ് കൈയ്യാത്ര, സഖറിയാസ് കളരിയ്ക്കല്‍, ബര്‍യുഹാനോന്‍ റമ്പാന്‍ എന്നിവർ സംസാരിച്ചു. നീതി തേടി സെക്രട്ടറിയേറ്റിന് മുന്നിൽ യാക്കോബായ വിഭാഗം നടത്തുന്ന സമരത്തിന്റെ തുടർച്ചയാണ് ഇന്നത്തെ പ്രതിഷേധം.