ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്കെതിരെ ബി.ജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം
ബിന്ദുവിനെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ച് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു
തൃപ്തി ദേശായിക്കൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. ബിന്ദുവിനെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ച് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.
ബിന്ദുവിന്റെ മുഖത്ത് മുളക്പൊടി തേച്ചെന്നും പരാതിയുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന്. ബിന്ദു അമ്മിണിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ദര്‍ശനത്തിനെത്തിയ സംഘത്തിന് സംരക്ഷണം നല്‍കേണ്ടതില്ല എന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ തീരുമാനം. പത്തനംതിട്ടയിൽ പ്രവേശിച്ച ശേഷം സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ സംഘം എറണാകുളം കമ്മീഷണര്‍ ഓഫീസിൽ തുടരുകയാണ്.കോടതി വിധിയിൽ അവ്യക്തത നില്ക്കുന്നതിനാല് യുവതി പ്രവേശനം അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു മീഡിയവണിനോട് പറഞ്ഞു.