LiveTV

Live

Kerala

ഇറച്ചിമാലിന്യം അശാസ്ത്രീയമായി തള്ളുന്നു; പൊറുതിമുട്ടി മുസ്‍ലിംസ്ട്രീറ്റ് നിവാസികള്‍

ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് ഇറച്ചിമാലിന്യങ്ങള്‍ തള്ളുന്നതുമൂലം പൊറുതിമുട്ടിയിരിക്കുകയാണ് കൊല്ലം കൊട്ടാരക്കര മുസ്‍ലിം സ്ട്രീറ്റ് നിവാസികള്‍.

ഇറച്ചിമാലിന്യം അശാസ്ത്രീയമായി തള്ളുന്നു; പൊറുതിമുട്ടി മുസ്‍ലിംസ്ട്രീറ്റ് നിവാസികള്‍

ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് ഇറച്ചിമാലിന്യങ്ങള്‍ തള്ളുന്നതുമൂലം പൊറുതിമുട്ടിയിരിക്കുകയാണ് കൊല്ലം കൊട്ടാരക്കര മുസ്‍ലിം സ്ട്രീറ്റ് നിവാസികള്‍. ഇറച്ചിമാലിന്യം അധികം താഴ്ചയിലല്ലാതെ കുഴിച്ചിടുന്നതുമൂലം പ്രദേശത്ത് തെരുവുനായശല്യവും രൂക്ഷമാണ്. പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ കിണര്‍ മലിനപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

കൊട്ടാരക്കര ചന്തയില്‍നിന്നുള്ള മാലിന്യങ്ങള്‍ വര്‍ഷങ്ങളായി തള്ളുന്നത് മുസ്‍ലിംസ്ട്രീറ്റിലെ വായനക്കുളം പ്രദേശത്താണ്. നൂറ്ററുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് ഒരു അംഗനവാടിയും കുടിവെള്ളപദ്ധതിയുടെ കിണറുമുണ്ട്. അധികം താഴ്ചയിലല്ലാതെ കുഴിച്ചിടുന്ന മാലിന്യം തെരുവുനായ വലിച്ച് പുറത്തിടുന്നതുമൂലം കുടിവെള്ളം പോലും മലിനപ്പെടുന്നു.

പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്. ഇതുമൂലം അംഗനവാടിയിലേക്ക് കുട്ടികളെ അയക്കാന്‍പോലും രക്ഷിതാക്കള്‍ ഭയക്കുന്നു. മാലിന്യങ്ങള്‍ അശാസ്ത്രീയമായി സംസ്കരിക്കുന്നതിനെതിരെ നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.