LiveTV

Live

Kerala

ഷുഹൈബ് വധക്കേസ്: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം സി.ബി.ഐ അന്വേഷണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഷുഹൈബ് വധക്കേസ്: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

കണ്ണൂര്‍ മട്ടന്നൂരിലെ ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് നോട്ടീസ് അയച്ചത്. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം സി.ബി.ഐ അന്വേഷണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

‌കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി ചോദ്യം ചെയ്താണ് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടെടുത്തത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ നല്‍കിയ ഹരജിയില്‍ വാദിക്കാന്‍ 50 ലക്ഷം രൂപ ചിലവിട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവന്നു.

യു.എ.പി.എ വകുപ്പ് കേസില്‍ നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയില്‍ സര്‍‍ക്കാര്‍ വാദിച്ചു. ഡിവിഷന്‍ ബഞ്ചില്‍ നിന്ന് അനുകൂല വിധിയും ലഭിച്ചു. 2018 ഫെബ്രുവരി 13നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.