LiveTV

Live

Kerala

യുവാവിനെ നഗ്നനാക്കി മര്‍ദിച്ച ശേഷം ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം: നാല് പേര്‍ക്കെതിരെ കേസ്

യുവാവിനെ നഗ്നനാക്കി മര്‍ദിച്ച ശേഷം ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം: നാല് പേര്‍ക്കെതിരെ കേസ്

വയനാട്‌ സുൽത്താൻ ബത്തേരിക്കടുത്ത് വാകേരിയില്‍ യുവാവിന് നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ മീനങ്ങാടി പൊലീസ് കേസെടുത്തു. പൂർണ നഗ്നനാക്കി കൈകൾ കെട്ടിയിട്ടായിരുന്നു മർദ്ദനം. നഗ്ന ചിത്രങ്ങൾ വാട്സ് ആപ്പിൽ പ്രചരിപ്പിക്കുകയും ചെയ്തു. പ്രതികളുടെ അറസ്റ്റ്‌ ഉടനുണ്ടാവുമെന്ന് പൊലീസ്‌ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സ്ത്രീകളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് യുവാവിനെ കൈകള്‍ കെട്ടിയിട്ട് നഗ്നനാക്കി മര്‍ദിച്ചത്. മര്‍ദനത്തില്‍ യുവാവിന്‍റെ കൈ ഒടിഞ്ഞു. പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കണ്ടാലറിയുന്ന നാല് പേര്‍ക്കെതിരെയാണ് കേസ്.