LiveTV

Live

Kerala

കൊല്ലം പുനലൂരിലെ നെഹ്റു മെമ്മോറിയല്‍ കെട്ടിടം അപകടാവസ്ഥയില്‍ 

ഏതു നിമിഷവും നിലംപൊത്തിയേക്കാവുന്ന ഈ കെട്ടിടത്തിലാണ് സര്‍ക്കാര്‍ ഹോമിയോ, ആയുര്‍വേദ ആശുപത്രികളുടെ പ്രവര്‍ത്തനം.

കൊല്ലം പുനലൂരിലെ നെഹ്റു മെമ്മോറിയല്‍ കെട്ടിടം അപകടാവസ്ഥയില്‍ 

കൊല്ലം പുനലൂരില്‍ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള നെഹ്റു മെമ്മോറിയല്‍ കെട്ടിടം അപകടാവസ്ഥയില്‍. ഏതുനിമിഷവും നിലംപൊത്തിയേക്കാവുന്ന ഈ കെട്ടിടത്തിലാണ് സര്‍ക്കാര്‍ ഹോമിയോ, ആയുര്‍വേദ ആശുപത്രികളുടെ പ്രവര്‍ത്തനം. കഴിഞ്ഞദിവസം ഹോമിയോ ആശുപത്രിയുടെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണതോടെ ഭീതിയിലാണ് ഈ കെട്ടിടത്തിലുള്ളവര്‍.

ഇടിഞ്ഞു പൊളിഞ്ഞ ഭിത്തി, അടര്‍ന്നുവീഴാറായ പില്ലറുകള്‍, വിണ്ടു കീറി എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന തൂണുകള്‍, പില്ലറുകളിലെ കമ്പികള്‍ ഭൂരിഭാഗവും പുറത്തുകാണാം. പുനലൂരിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടങ്ങളില്‍ ഒന്നാണ് ടി.ബി ജംഗ്ഷനിലുള്ള നെഹ്റു മെമ്മോറിയല്‍ കെട്ടിടം.

ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന ഈ കെട്ടിടത്തില്‍ നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഹോമിയോ ആശുപത്രിയുടെ കോണ്‍ക്രീറ്റ് ഇളകിവീണു. മുറിയില്‍ ആളില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.