LiveTV

Live

Kerala

കൈത്താങ്ങായി മീഡിയവണ്‍ സ്നേഹസ്പര്‍ശം; വീടെന്ന വൃദ്ധ ദമ്പതികളുടെ സ്വപ്നം പൂവണിയുന്നു 

വാഴയൂർ അഴിഞ്ഞിലം ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.എം ഇസ്മയിൽ ഫൗണ്ടേഷനും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.എസ്.എ കെയർ ഫൗണ്ടേഷനും ചേർന്നാണ് വീട് നിർമ്മിച്ച് നൽകുന്നത്.

കൈത്താങ്ങായി മീഡിയവണ്‍ സ്നേഹസ്പര്‍ശം; വീടെന്ന വൃദ്ധ ദമ്പതികളുടെ സ്വപ്നം പൂവണിയുന്നു 

തലചായ്ക്കാനൊരിടമെന്ന മലപ്പുറം വാഴയൂരിലെ വൃദ്ധ ദമ്പതികളുടെ സ്വപ്നം പൂവണിയുന്നു. പി.എം ഇസ്മയിൽ ഫൗണ്ടേഷനും എസ് ഫൗണ്ടേഷനും ചേർന്നാണ് കാഴ്ചയില്ലാത്ത സത്യനാഥനും ശരീരം തളർന്ന ഭാര്യക്കും വീട് നിർമ്മിച്ച് നൽകുന്നത്. മീഡിയവൺ സ്നേഹ സ്പർശത്തിലൂടെയാണ് ഇവരുടെ ദുരിതകഥ പുറംലോകമറിയുന്നത്.

വാഴയൂർ അഴിഞ്ഞിലം ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.എം ഇസ്മയിൽ ഫൗണ്ടേഷനും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.എസ്.എ കെയർ ഫൗണ്ടേഷനും ചേർന്നാണ് വീട് നിർമ്മിച്ച് നൽകുന്നത്. വീടിന്റെ കുറ്റിയടിക്കൽ കർമ്മം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

നിർമ്മാണപ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആഗ്രഹാഭിലാഷം സഫലമായ സന്തോഷം സത്യനാഥനും പങ്കുവെച്ചു. പ്രദേശത്തെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.