LiveTV

Live

Kerala

മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള  അറസ്റ്റ്; ബോധവത്ക്കരണ സെമിനാറുമായി ഡി.വൈ.എഫ്.ഐ 

അലനും, ത്വാഹയും അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരെ ബോധവത്ക്കരിക്കാന്‍ സെമിനാറുമായി ഡി.വൈ.എഫ്.ഐ

മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള  അറസ്റ്റ്; ബോധവത്ക്കരണ സെമിനാറുമായി ഡി.വൈ.എഫ്.ഐ 

അലനും, ത്വാഹയും അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരെ ബോധവത്ക്കരിക്കാന്‍ സെമിനാറുമായി ഡി.വൈ.എഫ്.ഐ. ഇന്നലെ കോഴിക്കോട് നടത്തിയതിന് പുറമേ കൊച്ചിയിലും, തിരുവനന്തപുരത്തും പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. അലനേയും, ത്വാഹയേയും ന്യായീകരിക്കുന്നില്ലെങ്കിലും പൂര്‍ണ്ണമായും തള്ളാതെയാണ് പി.ബി അംഗം മുതല്‍ ഡി.വൈ.എഫ്ഐ സംസ്ഥാന നേതാക്കള്‍ വരെയുള്ളവര്‍ പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കുന്നത്.

അലനോടും, ത്വാഹയോടുമുളള പാര്‍ട്ടി നിലപാടില്‍ പ്രവര്‍ത്തകര്‍ക്ക് വ്യക്തത നല്‍കുകയാണ് സെമിനാറ് കൊണ്ട് ഡി.വൈ.എഫ്ഐ പ്രധാനമായും ഉദ്ദേശിക്കുന്നത്. യു.എ.പി.എ നിയമത്തോടുള്ള സി.പി.എമ്മിന്റെ സമീപനവും വിശദീകരിക്കുന്നു. മാവോയിസ്റ്റ് നിലപാടുകളോട് ചേര്‍ന്ന് പോകുന്നതരത്തില്‍ ആരും പ്രവര്‍ത്തിക്കരുതെന്ന സന്ദേശവും കൊടുക്കുന്നുണ്ട്. സിപിഎമ്മില്‍ മാവോയിസ്റ്റുകളുണ്ടന്ന സന്ദേശം എതിരാളികള്‍ക്ക് നല്‍കുന്നത് സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ജനാധിപത്യ സമൂഹവും കപട മാവോയിസ്റ്റുകളും എന്ന പേരില്‍ നാളെ തിരുവനന്തപുരത്തും ,27 ന് കൊച്ചിയിലും സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്.