LiveTV

Live

Kerala

ക്വട്ടേഷന്‍ സംഘം ‘തട്ടിക്കൊണ്ടു’ പോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പൊലീസ് സ്റ്റേഷനില്‍

ഡി.സി.സി ഓഫീസ് പരിസരത്ത് നിന്ന് പി.പി. റഷീദിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

ക്വട്ടേഷന്‍ സംഘം ‘തട്ടിക്കൊണ്ടു’ പോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പൊലീസ് സ്റ്റേഷനില്‍

തട്ടിക്കൊണ്ടുപോയതായി പരാതിയുയര്‍ന്ന കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പൊലീസ് സ്റ്റേഷനിലെത്തി. മലപ്പുറം ഡി.സി.സി ഓഫീസ് പരിസരത്തു നിന്നാണ് ബ്ലോക്ക് സെക്രട്ടി പി.പി. റഷീദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

ക്വട്ടേഷന്‍ സംഘമാണ് റഷീദിനെ തട്ടിക്കൊണ്ടുപോയതെന്ന് സുഹൃത്തുകള്‍ ആരോപിച്ചു. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് റഷീദിന് നേരത്തെയും ഭീഷണി ഉണ്ടായിട്ടുണ്ട്. ഒരുമാസം മുമ്പ് ഒരു സംഘം വീട്ടിലെത്തി റഷീദിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. വീട്ടില്‍ നിന്ന് ചെക്ക് ഒപ്പിച്ചുവാങ്ങിയെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.