സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ യൂണിഫോം വിതരണം അവതാളത്തില്‍
ഒരു വിദ്യാര്‍ഥിക്ക് രണ്ട് ജോഡി യൂണിഫോം നല്‍കണം. ഒമ്പതര ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് കൈത്തറി യൂണിഫോം നേരിട്ട് സര്‍ക്കാര്‍ നല്‍കേണ്ടത്

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ യൂണിഫോം വിതരണം അവതാളത്തില്‍. കൈത്തറി യൂണിഫോം, യൂണിഫോമിന്റെ പണം എന്നിവ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനലാണ് യൂണിഫോം വിതരണം വൈകുന്നത്. 11 ലക്ഷം കുട്ടികള്‍ക്ക് യൂണിഫോമിന് പണം ലഭിക്കാന്‍ അര്‍ഹതയുള്ള സംസ്ഥാനത്ത് വെറും 1.79 ലക്ഷം കുട്ടികള്‍ക്കുള്ള പണം മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.
കൈത്തറി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്കും, ഒന്ന് മുതല്‍ നാല് വരെയുള്ള എയ്ഡഡ് സ്കൂളിലെ കുട്ടികള്‍ക്കും കൈത്തറി യൂണിഫോം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഒരു വിദ്യാര്‍ഥിക്ക് രണ്ട് ജോഡി യൂണിഫോം നല്‍കണം. ഒമ്പതര ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് കൈത്തറി യൂണിഫോം നേരിട്ട് സര്‍ക്കാര്‍ നല്‍കേണ്ടത്. പാലക്കാട് ജില്ലയില്‍ ഉള്‍പെടെ 25ശതമാനം പോലും യൂണിഫോം വിതരണം നടന്നിട്ടില്ല.