LiveTV

Live

Kerala

യാക്കോബായ പ്രതിഷേധം; എറണാകുളം മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ പ്രവേശിക്കാനാകാതെ ഓര്‍ത്തഡോക്സ് വിഭാഗം

യാക്കോബായ  പ്രതിഷേധം; എറണാകുളം മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ പ്രവേശിക്കാനാകാതെ ഓര്‍ത്തഡോക്സ് വിഭാഗം

എറണാകുളം മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ പ്രവേശിക്കാനാകാതെ ഓര്‍ത്തഡോക്സ് വിഭാഗം. യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെതുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം മടങ്ങി. നിയമപോരാട്ടം തുടരുമെന്ന് കൊച്ചി ഭദ്രാസനാധിപന്‍ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഓര്‍ത്തഡോക്സ് വിഭാഗം മുളന്തുരുത്തി പള്ളിയില്‍ പ്രവേശിക്കാനെത്തിയത്. ആരാധന നടത്തുന്നതിനായി കൊച്ചി ഭദ്രാസനാധിപൻ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് നൂറിലധികം വിശ്വാസികൾ പള്ളിയുടെ മുന്നിൽ എത്തിയത്. എന്നാൽ നേരത്തെ പള്ളിക്കുള്ളിൽ സംഘടിച്ചിരുന്ന യാക്കോബായ വിഭാഗക്കാർ പള്ളിയുടെ ഗേറ്റ് അടച്ചു പ്രതിഷേധിച്ചു.

പള്ളിയിൽ പ്രവേശിക്കാനുള്ള നീക്കം തടസ്സപ്പെട്ടതോടെ ഓർത്തഡോക്സ് സഭാംഗങ്ങൾ ഗേറ്റിനു പുറത്തു കുത്തിയിരുന്ന് പ്രാർത്ഥന നടത്തി. ഒരു മണിക്കൂറിലധികം കാത്തു നിന്നെങ്കിലും പള്ളിക്ക് അകത്ത് പ്രവേശിക്കാനാകാതായതോടെ ഓർത്തഡോക്സ് വിഭാഗം മടങ്ങിപോയി.

സംഘർഷ സാധ്യത കണക്കിലെടുത്ത് മുവാറ്റുപ്പുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.