LiveTV

Live

Kerala

ഇടുക്കിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

ഇടുക്കിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

ഇടുക്കി ബൈസൺവാലി മുട്ടുകാടിന് സമീപം തൊഴിലാളികളുമായി വന്ന വാഹനം അപകടത്തിൽ പെട്ട് രണ്ട് പേര്‍ മരിച്ചു. നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ രാജകുമാരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ അഞ്ചു പേരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സൂര്യനെല്ലി പുതുപ്പരട്ട് സ്വദേശി കാർത്തിക സുരേഷ്, അമല എന്നിവരാണ് മരണപ്പെട്ടത്. 14 പേരോളം വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.