LiveTV

Live

Kerala

ആംബുലന്‍സ് മിഷന്‍: കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ എം.ആർ.ഐ സ്കാനിങ്ങ് പൂർത്തിയായി

ആംബുലന്‍സ് മിഷന്‍: കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ എം.ആർ.ഐ സ്കാനിങ്ങ് പൂർത്തിയായി

അപൂർവ്വ രോഗം ബാധിച്ച് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ എം.ആർ.ഐ സ്കാനിങ്ങ് പൂർത്തിയായി. നെഞ്ചിനകത്ത് വലതു വശത്തായി ഒന്നിലധികം സിസ്റ്റുകളുണ്ടെന്നും രക്തത്തിൽ അണുബാധയുണ്ടെന്നും കണ്ടെത്തി. അണുബാധ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

അപൂർവ്വ രോഗം ബാധിച്ച നവജാത ശിശുവിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു
Also Read

അപൂർവ്വ രോഗം ബാധിച്ച നവജാത ശിശുവിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു

പാലക്കാട് സ്വദേശികളായ സ്വനൂപിന്‍റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിനാണ് അപൂർവ്വ രോഗം പിടിപ്പെട്ട് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുളളത്. 38 ദിവസം പ്രായമായ കുഞ്ഞിന് കൈയ് ലോതെറാക്സ് എന്ന അപൂർവ്വ രോഗമാണ് കണ്ടെത്തിയത്. മുലപ്പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിലേക്ക് ഇറങ്ങിപോകുന്ന രോഗമാണിത്. നെഞ്ചിനകത്ത് വലതു വശത്തായി ഒന്നിലധികം സിസ്റ്റുകളുണ്ടെന്ന് എം.ആര്‍.ഐ സ്കാനിങ്ങില്‍ കണ്ടെത്തി. രക്തത്തിൽ അണുബാധയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അണുബാധ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അണുബാധ പരിഹരിച്ചാലേ സർജറി നടത്താനാവുകയുള്ളൂ. വരുന്ന ബുധനാഴ്ച സർജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാധ്യമ വാർത്തകൾ കണ്ടറിഞ്ഞ ആരോഗ്യ മന്ത്രി കെ. കെ ഷൈലജ ചികിത്സ ചിലവ് ഏറ്റെടുത്തിരുന്നു.

അപൂർവ്വ രോഗം ബാധിച്ച  1 മാസം മാത്രം പ്രായമായ കുട്ടിയെ വഹിച്ചുള്ള ആംബുലന്‍സിന് വഴി ഒരുക്കണേ...
Also Read

അപൂർവ്വ രോഗം ബാധിച്ച 1 മാസം മാത്രം പ്രായമായ കുട്ടിയെ വഹിച്ചുള്ള ആംബുലന്‍സിന് വഴി ഒരുക്കണേ...