LiveTV

Live

Kerala

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സര്‍വ്വജന സ്കൂളിന്‍റെ ചീത്തപ്പേര് മാറ്റാനൊരുങ്ങി പൂര്‍വ്വ വിദ്യാര്‍ഥികള്‍ 

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മൂന്ന് കോടി രൂപക്ക് പുറമെ സാമ്പത്തിക പിന്തുണ നല്‍കി സ്കൂളിലെ ഭൌതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആലോചിക്കുന്നു

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സര്‍വ്വജന സ്കൂളിന്‍റെ ചീത്തപ്പേര് മാറ്റാനൊരുങ്ങി പൂര്‍വ്വ വിദ്യാര്‍ഥികള്‍ 

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളിന്‍റെ ചീത്തപ്പേര് മാറ്റാനുള്ള പരിശ്രമത്തിലാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍. ജനകീയ പിന്തുണയോടെ സ്കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റാനാണ് ഇവരുടെ ശ്രമം.

ക്ലാസ്മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സാഹചര്യത്തില്‍ സര്‍വ്വജന സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ പിന്‍വലിക്കാനാലോചിക്കുന്ന രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാനാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ രംഗത്ത് വന്നത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മൂന്ന് കോടി രൂപക്ക് പുറമെ സാമ്പത്തിക പിന്തുണ നല്‍കി സ്കൂളിലെ ഭൌതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആലോചിക്കുന്നു.

ഈ ആഴ്ച തന്നെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സ്കൂളില്‍ മെഗാ ശുചീകരണം നടത്തും. തുടര്‍ന്ന് മെഗാ പൂര്‍വ്വ വിദ്യര്‍ഥി സംഗമം നടത്തി തുടര്‍ പരിപാടികള്‍ ആസുത്രണം ചെയ്യും. ഷെഹല ഷെറിന്‍റെ മരണത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുമ്പോഴും ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തെ തകര്‍ക്കാനനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പൂര്‍വ്വവിദ്യാര്‍ഥികള്‍.