LiveTV

Live

Kerala

ഇടുക്കിയില്‍ തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ചു

രാവിലെ ഏഴരക്കാണ് അപകടമുണ്ടായത്. തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണംവിട്ട റോഡിൽനിന്ന് ഏലകാട്ടിലേക്ക് മറിയുകയായിരുന്നു

ഇടുക്കിയില്‍ തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ചു

ഇടുക്കി ബൈസൺവാലി മുട്ടുകാട് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു.

രാവിലെ ഏഴരക്കാണ് അപകടമുണ്ടായത്. തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണംവിട്ട റോഡിൽനിന്ന് ഏലകാട്ടിലേക്ക് മറിയുകയായിരുന്നു. സൂര്യനെല്ലി പുതുപ്പരട്ട് സ്വദേശി കാർത്തിക, അമല എന്നിവരാണ് മരിച്ചത്. 14 പേരോളം വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്.

ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളികളെയും തേനിയിൽ അപകടത്തിൽ പെട്ടവരെയും പിന്നീട് മറ്റൊരു വാഹനത്തിൽ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.