LiveTV

Live

Kerala

ആ കൂട്ടുകാരിയുടെ ഉമ്മയെ കാണാന്‍ നിദയെത്തി

കൂട്ടുകാരിയുടെ ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ ഉമ്മ സജ്നാ ആയിഷയും കൂടി നിന്നവരും വിങ്ങിപ്പൊട്ടി.

ആ കൂട്ടുകാരിയുടെ ഉമ്മയെ കാണാന്‍  നിദയെത്തി

അധ്യാപകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ നിറഞ്ഞു നില്‍ക്കുന്ന നിദാ ഫാത്തിമ കൂട്ടുകാരി ഷെഹലാ ഷെറിന്‍റെ വീട്ടിലെത്തി. മകളുടെ മരണത്തില്‍ തളര്‍ന്ന ഉമ്മ സജ്നാ ആയിഷയെ ആശ്വസിപ്പിക്കാനായിരുന്നു ആ വരവ്. സ്കൂളില്‍ നടന്ന കാര്യങ്ങളും ഷെഹ്‍ലയെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവെച്ചായിരുന്നു മടക്കം.

ഒത്തിരിയിഷ്ടമായിരുന്നു പ്രിയപ്പെട്ട കൂട്ടുകാരി ഷെഹ്‍ലാ ഷെറിനെ നിദാ ഫാത്തിമക്ക്. ഷെഹ്‍ലയെ ഒപ്പന പഠിപ്പിച്ചതും കൂട്ടുകൂടി നടന്നതുമെല്ലാം നിദ തന്നെ. ഒടുവില്‍ ഷെഹ്‍ലയില്ലാത്ത വീട്ടില്‍ ഉമ്മയെ കാണാന്‍ നിദ യെത്തി. കൂട്ടുകാരിയുടെ ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ ഉമ്മ സജ്നാ ആയിഷയും കൂടി നിന്നവരും വിങ്ങിപ്പൊട്ടി.

കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു നിദാ ഫാത്തിമയെത്തിയത്. ഷഹ്‍ലയില്ലാത്ത വീട്ടില്‍ അവളുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളെ നെ‍ഞ്ചോട് ചേര്‍ത്ത് നിദ മടങ്ങി.