LiveTV

Live

Kerala

സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രയില്‍ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷം

യാത്ര സംബന്ധിച്ച ചെലവുകള്‍ എത്രയെന്ന നിയമസഭാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല

 സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രയില്‍ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷം

സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശയാത്രകളുടെ ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷം. യാത്ര സംബന്ധിച്ച ചെലവുകള്‍ എത്രയെന്ന നിയമസഭാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.

മുഖ്യമന്ത്രി ഇതുവരെ 7 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു. ഇതില്‍ യു.എ.ഇയില്‍ മൂന്നു തവണയും അമേരിക്കയില്‍ രണ്ടു തവണയും. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കൂടി കണക്കെടുത്താല്‍ അത് വലിയ സംഖ്യയാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശ യാത്ര ചെലവ് സംബന്ധിച്ച് നിയമസഭയില്‍ നിരവധി എം.എല്‍.എമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ശേഖരിച്ചുവരുന്നു എന്ന മറുപടി മാത്രമേ ലഭിച്ചുള്ളൂ.

പ്രവാസികളുടെ കൈയ്യില്‍ നിന്നും പ്രളയ പുനര്‍നിര്‍മാണ ഫണ്ട് ശേഖരണത്തിനായും നടത്തി യാത്രകള്‍. ആകെ 93 കോടി രൂപമാത്രമാണ് ആ ഇനത്തില്‍ കിട്ടിയത്. നിരവധി യോഗങ്ങളില്‍‍ പങ്കെടുത്തു വിദഗ്ധരുമായി ചര്‍ച്ച നടത്തി എന്നിവയാണ് വിദേശയാത്രകളുടെ നേട്ടങ്ങളായി സര്‍ക്കാര്‍ പറയുന്നത്. ഇവയൊന്നും തൃപ്തകരമല്ലെന്നാണ് പ്രതിപക്ഷ നിലപാട്. വിദേശ യാത്ര ചെലവുകള്‍ പുറത്തുവിടുക, സംസ്ഥാനത്തിന് ഗുണകരമാക്കുന്ന രീതിയില്‍ വിദേശ യാത്രകള്‍ ക്രമീകരിക്കുക എന്നിവയാണ് പ്രതിപക്ഷം മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍.