നേരത്തെ പൊളിച്ചു നീക്കാന്‍ തീരുമാനിച്ച സര്‍വ്വജന ഗവ. സ്കൂളിലെ കെട്ടിടത്തിന് ശോചനീയാവസ്ഥയിലായിട്ടും നഗരസഭ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കി
പുറമെ നിന്ന് നോക്കിയാല്‍ മുഖം മിനുക്കി നില്ക്കുന്ന സര്‍വ്വജന സര്‍ക്കാര്‍ ഹൈസ്കൂളിലെ യു.പി വിഭാഗം പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തിന് 30 വര്‍ഷത്തെ പഴക്കമാണുള്ളത്
സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സര്‍വ്വജന ഗവ. സ്കൂളിലെ കെട്ടിടം നേരത്തെ പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്. ശോചനീയാവസ്ഥയിലായിട്ടും കെട്ടിടത്തിന് നഗരസഭ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.
പുറമെ നിന്ന് നോക്കിയാല്‍ മുഖം മിനുക്കി നില്ക്കുന്ന സര്‍വ്വജന സര്‍ക്കാര്‍ ഹൈസ്കൂളിലെ യു.പി വിഭാഗം പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തിന് 30 വര്‍ഷത്തെ പഴക്കമാണുള്ളത്. ഷീറ്റു മേഞ്ഞ മേല്‍ക്കൂരയുള്ള സ്കൂള്‍ കെട്ടിടത്തില്‍ തറയില്‍ പലയിടങ്ങളിലും മാളങ്ങളുണ്ട്. കെട്ടിടം പൊളിച്ചു നീക്കി പുതുക്കി പണിയാനായി സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയതായി പി.ടി. എ പ്രസിഡന്റ് പറഞ്ഞു.
ഹൈടെക് എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ വിദ്യാലയത്തില്‍ ശുചിമുറികളും വാഷ്ബേസിനുകളുമടക്കം ശോചനീയാവസ്ഥയിലാണ്. സ്കൂളിനോട് ചേര്‍ന്നുള്ള കുറ്റിക്കാടുകളും അപകടം വിളിച്ചു വരുത്തുന്നതാണ്. എന്നിട്ടും കെട്ടിടത്തിന് നഗരസഭ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.