LiveTV

Live

Kerala

‘സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെ അധീനതയിലാണ് സ്കൂൾ, പറ്റിയ പിശകില്‍ ഖേദിക്കുന്നു’; മാപ്പ് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്

‘സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെ അധീനതയിലാണ് സ്കൂൾ,  പറ്റിയ പിശകില്‍ ഖേദിക്കുന്നു’; മാപ്പ് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്

സുൽത്താൻ ബത്തേരിയിലെ ഗവ. സ‍ർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർ‌ത്ഥിനി ഷെഹ്‌ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ കെട്ടിട നിർമ്മാണത്തിനായി കിഫ്ബി മുഖേന ഒരു കോടി രൂപ അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള എസ്.പി.വി ആയി ‘കില’യെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവിന്ദ്രനാഥ്. ഇന്നലെ പത്ര സമ്മേളനത്തിൽ സ്കൂൾ ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലാണെന്ന് പരാമർശിച്ചിരുന്നുവെന്നും എന്നാൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമായ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെ അധീനതയിലാണ് സ്കൂൾ എന്ന് മനസ്സിലാക്കുകയും പിശക് സംഭവിച്ചതില്‍ ഖേദിക്കുന്നു എന്നും വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; പ്രധാനധ്യാപകന് സസ്പെന്‍ഷന്‍, പി.ടി.എ പിരിച്ചുവിട്ടു
Also Read

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; പ്രധാനധ്യാപകന് സസ്പെന്‍ഷന്‍, പി.ടി.എ പിരിച്ചുവിട്ടു

അഞ്ചാംക്ലാസ് വിദ്യാർ‌ത്ഥിനി ഷെഹ്‌ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിന് വീഴ്ച പറ്റിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചത് കുറ്റകരമായ വീഴ്ചയാണ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായും കുറ്റക്കാരായ എല്ലാവർക്കുമെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടിയെടുക്കുമെന്നും ശനിയാഴ്ച കുട്ടിയുടെ വീട് സന്ദർശിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്‌കൂൾവികസനത്തിനായി ഒരു കോടി രൂപ നൽകിയിരുന്നെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കി.

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി വിദ്യാര്‍ഥി, യുവജന സംഘടനകളുടെ പ്രതിഷേധം
Also Read

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി വിദ്യാര്‍ഥി, യുവജന സംഘടനകളുടെ പ്രതിഷേധം

വയനാട്ടിലെ ഈ സ്‌കൂളിന് ഒരു കോടി രൂപ സർക്കാർ അനുവദിച്ചിരുന്നതാണ് എന്നും നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിനാണ് ഈ തുക നൽകിയിരുന്നതെന്നാണ് മനസിലാക്കുന്നത് എന്നും മന്ത്രി പറഞ്ഞു. പുതിയ കെട്ടിടത്തിന്റെ പണി വേഗത്തിൽ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ക്ലാസ് മുറികളിലെ കുഴികള്‍ അടയ്ക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. ഉടൻ അതിനുള്ള പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബത്തേരി സർവ്വജന സ്കൂൾ കെട്ടിട നിർമ്മാണത്തിനായി കിഫ്ബി മുഖേന ഒരു കോടി രൂപ അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള എസ്.പി.വി ആയി ‘കില’യെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ പത്ര സമ്മേളനത്തിൽ സ്കൂൾ ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലാണെന്ന് പരാമർശിച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമായ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെ അധീനതയിലാണ് സ്കൂൾ. പിശക് പറ്റിയതിൽ ഖേദിക്കുന്നു.