LiveTV

Live

Kerala

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി വിദ്യാര്‍ഥി, യുവജന സംഘടനകളുടെ പ്രതിഷേധം

വയനാട് കലക്ടറേറ്റിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറി. കെ.എസ്‌.യു വയനാട് ജില്ലയിലും ഫ്രേറ്റേണിറ്റി സംസ്ഥാന വ്യാപകമായും ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുകയാണ്

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി വിദ്യാര്‍ഥി, യുവജന സംഘടനകളുടെ പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി വിദ്യാര്‍ഥി യുവജന സംഘടനകളുടെ പ്രതിഷേധം. വയനാട് കലക്ടറേറ്റിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറി. കെ.എസ്‌.യു വയനാട് ജില്ലയിലും ഫ്രേറ്റേണിറ്റി സംസ്ഥാന വ്യാപകമായും ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുകയാണ്.

വയനാട് കലക്ടറേറ്റിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. തൊട്ടുപിന്നാലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും വന്നു. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ കലക്ട്രേറ്റിലേക്ക് തള്ളിക്കയറി.

എം.എസ്.എഫും കെ.എസ്.യുവും വയനാട് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഫ്രേറ്റേണിറ്റി സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യഭ്യാസ ബന്ദ് നടത്തുന്നുണ്ട്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ തൃശൂരിലെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.