LiveTV

Live

Kerala

എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കാന്‍ യു.ഡി.എഫ് ഭരണകാലത്ത് ലീഗ് ഇടപെട്ടതായി പി.മോഹനന്‍ 

എന്‍.ഡി.എഫിനെ വിമര്‍ശിക്കുമ്പോള്‍ ലീഗിന് പൊള്ളുന്നത് എന്തിനാണെന്ന് മോഹനന്‍ ചോദിച്ചു

എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കാന്‍ യു.ഡി.എഫ് ഭരണകാലത്ത്  ലീഗ് ഇടപെട്ടതായി പി.മോഹനന്‍ 

മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മുസ്‌ലിംലീഗിനെതിരെയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കാന്‍ യു.ഡി.എഫ് ഭരണകാലത്ത് മുസ്‌ലിം ലീഗ് ഇടപെട്ടതായി മോഹനന്‍ ആരോപിച്ചു.

എന്‍.ഡി.എഫിനെ വിമര്‍ശിക്കുമ്പോള്‍ ലീഗിന് പൊള്ളുന്നത് എന്തിനാണെന്ന് മോഹനന്‍ ചോദിച്ചു. തങ്ങളുടെ വളര്‍‌ത്തുപുത്രനാണോ എന്‍.ഡി.എഫ് എന്ന് ലീഗ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഭീകര സംഘടനയല്ല. എന്നാല്‍ അതിന്റെ പ്രസിദ്ധീകരണങ്ങളില്‍ മവോയിസ്റ്റ് അനുകൂലികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതായും മോഹനന്‍ ആരോപിച്ചു.

മാവോയിസ്റ്റ് വലതുപക്ഷ കൂട്ടുകെട്ട് എന്ന വഷയത്തില്‍ സി.പി.എം നോര്‍ത്ത് ഏരിയ കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു മോഹനന്റെ വിവാദ പരാമര്‍ശം.