LiveTV

Live

Kerala

കോട്ടയത്ത് കെ.എസ്.ആർ.ടി.സിയും അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്

കോട്ടയത്ത് കെ.എസ്.ആർ.ടി.സിയും അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്

കോട്ടയം ഏറ്റുമാനൂരില്‍ കെ.എസ്.ആർ.ടി.സി ബസും അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയും പരിക്കേറ്റവരിലുള്‍പ്പെട്ടിട്ടുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ അയ്യപ്പ ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലര്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കാണ് വലിയ പരിക്ക് പറ്റിയിരിക്കുന്നത്. ഡ്രൈവറെ വാഹനം വെട്ടിപൊളിച്ചാണ് പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഡ്രൈവറെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാര്‍ക്കാര്‍ക്കും വലിയ പരിക്ക് പറ്റിയിട്ടില്ല.