LiveTV

Live

Kerala

കൂടത്തായി കേസില്‍ മുന്‍ സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റിൽ

കൂടത്തായി കേസില്‍ മുന്‍ സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റിൽ

കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുന്‍ സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റിൽ. കോഴിക്കോട് കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കെ മനോജിനെ ആണ് ക്രൈം ബ്രാഞ്ച് പൊലീസ് ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ജോളിയെ വ്യാജ വിൽപത്രം ഉണ്ടാക്കാൻ സഹായിച്ചത് മുന്‍ കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ മനോജാണ് എന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ മനോജ് ജോളിയില്‍ നിന്നും ഒരു ലക്ഷം രൂപ കൈപറ്റുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് പൊലീസ് മനോജിനെ അറസ്റ്റു ചെയ്യുന്നത്. വ്യാജ വില്‍പത്രമുണ്ടാക്കാന്‍ സഹായിച്ചതിന് പുറമെ മറ്റുള്ളവരെ വില്‍പത്രത്തില്‍ ഒപ്പിടാന്‍ സമ്മര്‍ദ്ദം ചെലുത്തിയതും മനോജ് ആണെന്ന് ആരോപണമുണ്ടായിരുന്നു. വില്‍പത്രത്തില്‍ ഒപ്പിട്ട മഹേഷ് ഇത്തരത്തില്‍ ആരോപണമുന്നയിച്ചതും മനോജിനെ കുരുക്കാന്‍ പൊലീസിനെ സഹായിച്ചു.

നേരത്തെ കൂടത്തായി കേസില്‍ ആരോപണവിധേയനായി ലോക്കല്‍ സെക്രട്ടറി മനോജിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. തെറ്റ് ചെയ്തെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മനോജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.