LiveTV

Live

Kerala

ആലപ്പുഴയിലെ വിദ്യാര്‍ഥിയുടെ മരണം കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബാറ്റ് കൊണ്ടാണെന്ന് അധ്യാപകര്‍

ആലപ്പുഴയിലെ വിദ്യാര്‍ഥിയുടെ മരണം കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബാറ്റ് കൊണ്ടാണെന്ന് അധ്യാപകര്‍

വയനാട്ടിൽ സ്കൂളിൽ വച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചതിന്റെ ദുഃഖം മാറും മുമ്പേ മറ്റൊരു വിദ്യാർത്ഥിക്കും സ്കൂളിൽ വച്ച് ജീവൻ നഷ്ടപ്പെട്ടു. മാവേലിക്കര ചുനക്കര ജി.വി.എച്ച്.എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി നവനീതാണ് സ്ക്കൂളില്‍ വെച്ച് ബാറ്റ് തട്ടി മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈകഴുകാൻ  പോകുന്നതിനിടെയായിരുന്നു സംഭവം. ഈ സമയം മറ്റ് കുട്ടികൾ മൈതാനത്ത് കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെ കൈയിൽ നിന്നും ബാറ്റ് അബദ്ധത്തിൽ തെറിച്ചു നവനീതിന്റെ തലയ്ക്ക് പിന്നിലടിക്കുകയായിരുന്നു. ഡസ്ക്കിന്റെ ഒടിഞ്ഞ ഭാഗമാണ് കുട്ടികൾ ബാറ്റായി ഉപയോഗിച്ചത്. നവനീതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കളിക്കുന്നതിനിടെ അബദ്ധത്തിൽ ബാറ്റ് വന്ന് തലയ്ക്കടിക്കുകയായിരുന്നെന്നാണ് അധ്യാപകരം പൊലീസും പറഞ്ഞു.

സംഭവത്തിന് പിന്നാലെ പോലീസ് സ്കൂളിലെത്തി മറ്റ് കുട്ടികളോട് വിവരങ്ങൾ തിരക്കി. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ചാരുമൂട് വിനോദിന്റെ മകനാണ് നവനീത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു
Also Read

ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു