LiveTV

Live

Kerala

പാമ്പുകടിയേറ്റ് വിദ്യാർഥിനി സ്ക്കൂളില്‍ മരണപ്പെട്ട സംഭവം: ബാലാവകാശ കമ്മീഷൻ കേസെടുത്തു  

പാമ്പുകടിയേറ്റ് വിദ്യാർഥിനി സ്ക്കൂളില്‍ മരണപ്പെട്ട സംഭവം: ബാലാവകാശ കമ്മീഷൻ കേസെടുത്തു  

വയനാട് പുത്തൻകുന്ന് സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയര്‍പേഴ്സണ്‍ പി. സുരേഷ് സ്വമേധയായാണ് കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി, ജില്ല കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

പാമ്പുകടിയേറ്റ് വിദ്യാർഥിനി സ്ക്കൂളില്‍ മരണപ്പെട്ട സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Also Read

പാമ്പുകടിയേറ്റ് വിദ്യാർഥിനി സ്ക്കൂളില്‍ മരണപ്പെട്ട സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കുട്ടികളുടെ സുരക്ഷ പരിഗണിച്ച് അദ്ധ്യയന വര്‍ഷാരംഭത്തിന് മുമ്പ് സ്കൂള്‍ പരിസരത്തുള്ള അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് കമ്മീഷന്‍ നിഷ്കര്‍ഷിച്ചതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്കൂള്‍ പരിസരം സുരക്ഷിതമാക്കുന്നതിലും അപകടമുണ്ടായപ്പോള്‍ യഥാസമയം കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലും സ്കൂള്‍ അധികൃതര്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പി. സുരേഷ് വ്യക്തമാക്കി. വിദ്യാർഥിനിക്ക് സ്കൂള്‍ റൂമിനകത്ത് പാമ്പ് കടിയേറ്റ സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷനും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപ ഡയറക്ടർ എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്പെൻഷൻ
Also Read

പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്പെൻഷൻ

അതെ സമയം വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തേത്തുടർന്നാണ് നടപടിയെടുത്തത്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു. സ്‌കൂളിന് വളരെ അടുത്ത് ആശുപത്രിയും വാഹന സൗകര്യവുമുണ്ടായിട്ടും അധ്യാപകര്‍ കുട്ടിയെ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നാണ് സ്‌കൂളിലെ കുട്ടികള്‍ ആരോപിച്ചത്.