LiveTV

Live

Kerala

പ്രതിപക്ഷനേതാവിന് നിയന്ത്രിക്കാന്‍ കഴിയാത്തവിധം പ്രതിപക്ഷ അംഗങ്ങളില്‍ ചിലര്‍ പെരുമാറുന്നുവെന്ന് സ്പീക്കര്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നീതി പാലിക്കുക എന്ന മുദ്രാവാക്യം വിളിച്ചാണ് എം.എല്‍.എമാര്‍ക്കെതിരായ നടപടിയെ പ്രതിപക്ഷം വിമര്‍ശിച്ചത്

പ്രതിപക്ഷനേതാവിന് നിയന്ത്രിക്കാന്‍ കഴിയാത്തവിധം പ്രതിപക്ഷ അംഗങ്ങളില്‍ ചിലര്‍ പെരുമാറുന്നുവെന്ന് സ്പീക്കര്‍

പ്രതിപക്ഷനേതാവിന് നിയന്ത്രിക്കാന്‍ കഴിയാത്തവിധം പ്രതിപക്ഷ അംഗങ്ങളില്‍ ചിലര്‍ പെരുമാറുന്നുവെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. എം.എല‍്.എ മാര്‍ക്കെതിരെയ നടപടി സ്വാഭാവികമാണ്. 2015 ലെ പ്രതിഷേധം യാദൃശ്ചികമായിരുന്നുവെന്നും അതിന്‍റെ പലിശ എപ്പോഴും എടുക്കുന്നത് നിര്‍ത്തണമെന്നും സ്പീക്കര്‍ പറഞ്ഞു.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നീതി പാലിക്കുക എന്ന മുദ്രാവാക്യം വിളിച്ചാണ് എം.എല‍്.എമാര‍്ക്കെതിരായ നടപടിയെ പ്രതിപക്ഷം വിമര്‍ശിച്ചത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ വിമര്‍ശങ്ങള്‍ക്ക് സ്പീക്കര്‍ മറുപടി പറയുന്നത്. പ്രതിപക്ഷനേതാവല്ല പ്രതിപക്ഷ മറ്റു ചിലരാണ് പ്രശ്നമുണ്ടാക്കുന്നത്.

2015 ല്‍ കെ.എം മാണിയുടെ ബജറ്റവതരണ സമയത്തെ പ്രതിഷേധത്തിന്‍റെ പേരില്‍ എപ്പോഴും വിമര്‍ശിക്കരുത്. ഒ രാജഗാപോലിന്‍റെ ഉപദേശം കേട്ടുവന്ന പ്രതിപക്ഷ വിമര്‍ശത്തെയും സ്പീക്കര്‍ ബാലിശമെന്ന് പറഞ്ഞു തള്ളി.