LiveTV

Live

Kerala

പ്രസിഡന്റ്സ് കളര്‍ പുരസ്കാരം രാഷ്ട്രപതി ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിച്ചു

മികച്ച സേവനങ്ങള്‍ പരിഗണിച്ച് ഒരു സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്‍സ് കളര്‍ അവാര്‍ഡ്

പ്രസിഡന്റ്സ് കളര്‍ പുരസ്കാരം രാഷ്ട്രപതി  ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിച്ചു

പ്രസിഡന്റ്സ് കളര്‍ പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിച്ചു.അക്കാദമിയുടെ 50 വര്‍ഷത്തെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് പുരസ്കാരം.രാഷ്ട്രം നിരവധി സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തില്‍ നാവിക സേനക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടന്ന് രാഷ്ട്രപതി പറഞ്ഞു.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു സൈനിക യൂണിറ്റിന് രാജ്യം നല്കുന്ന പരമോന്നത ബഹുമതിയാണ് ഏഴിമല നാവിക അക്കാദമിയെ തേടിയെത്തിയത്.രാവിലെ ഏഴിമല നേവല്‍ അക്കാദമി പരേഡ് ഗ്രൌണ്ടില്‍ നടന്ന ചടങ്ങില്‍ അക്കാദമി കേഡറ്റ് ക്യാപ്റ്റന്‍ സുശീല്‍ സിംഗ് രാഷ്ട്രപതിയില്‍ നിന്നും പ്രസിഡണ്ട്സ് കളര്‍ ഏറ്റുവാങ്ങി.

യുദ്ധ- രംഗത്തിനൊപ്പം ദുരിതാശ്വാസ -നയതന്ത്ര മേഖലകളിലും നാവിക സേനയുടെ പ്രകടനത്തെ രാജ്യം ഏറെ താത്പര്യത്തോടെയാണ് വീക്ഷിക്കുന്നതെന്ന് രാഷട്രപതി പറഞ്ഞു. തുടര്‍ന്ന് നടന്ന കേഡറ്റ് പരേഡില്‍ രാഷട്രപതി സല്യൂട്ട് സ്വീകരിച്ചു.ഗവര്ണുര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.