LiveTV

Live

Kerala

കരമനയിലെ ദുരൂഹ മരണം; അന്വേഷണം അട്ടിമറിക്കാന്‍ കാര്യസ്ഥന്മാര്‍ ശ്രമിച്ചതായി പൊലീസ്

5 ലക്ഷം രൂപ വാഗ്ദാനം നല്‍കിയാണ് കാര്യസ്ഥന്മാര്‍ കള്ളമൊഴി നല്‍കാന്‍ വ്യാജ സാക്ഷിയെ ഇറക്കിയത്

കരമനയിലെ ദുരൂഹ മരണം; അന്വേഷണം അട്ടിമറിക്കാന്‍ കാര്യസ്ഥന്മാര്‍ ശ്രമിച്ചതായി പൊലീസ്

കരമനയിലെ ദുരൂഹ മരണങ്ങളിലെ അന്വേഷണം അട്ടിമറിക്കാന്‍ കാര്യസ്ഥന്മാര്‍ ശ്രമിച്ചതായി പൊലീസ്. 5 ലക്ഷം രൂപ വാഗ്ദാനം നല്‍കിയാണ് കാര്യസ്ഥന്മാര്‍ കള്ളമൊഴി നല്‍കാന്‍ വ്യാജ സാക്ഷിയെ ഇറക്കിയത്. കൂടുതൽ ചോദ്യം ചെയ്യലിൽ വ്യാജസാക്ഷി അന്വേഷണ സംഘത്തിന് മുമ്പിൽ കുറ്റം സമ്മതിച്ചു.

കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വ്യാജ സാക്ഷിയെ ഇറക്കി കേസന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നത്. ജയമാധവൻ നായരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത് തന്റെ ഓട്ടോറിക്ഷയിൽ ആണെന്നായിരുന്നു മുൻ ഓട്ടോഡ്രൈവറും നിലവിൽ നഗരസഭയിലെ താൽക്കാലിക ജീവനക്കാരനുമായ സുമേഷിന്റെ മൊഴി. കാര്യസ്ഥൻ രവീന്ദ്രൻ നായർക്കൊപ്പം ജോലിക്കാരി ലീലയുമുണ്ടായിരുന്നതായും ഇയാൾ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പാകെ മൊഴി നൽകി.എന്നാൽ മൊഴിയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് അട്ടിമറി നീക്കം തെളിഞ്ഞത്.

കരമന ജയമാധവൻ നായരുടെ മരണം; നി‌ർണായക തെളിവ് പൊലീസിന് ലഭിച്ചു  
Also Read

കരമന ജയമാധവൻ നായരുടെ മരണം; നി‌ർണായക തെളിവ് പൊലീസിന് ലഭിച്ചു  

കാര്യസ്ഥൻമാരായ രവീന്ദ്രൻ നായർ, സഹദേവൻ എന്നിവരുടെ നിർദേശപ്രകാരമാണ് മൊഴി നൽകിയതെന്ന് ഇയാൾ വ്യക്തമാക്കി.. ഇതിനായി അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും സുമേഷ് വെളിപ്പെടുത്തി.ഇതിന്റെ അടിസ്ഥാനത്തിൽ കാര്യസ്ഥൻമാരെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. 2017-ൽ മരിച്ച ജയമാധവൻ നായരെ ആശുപത്രിയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട് കാര്യസ്ഥൻമാരുടെ മൊഴികളിലെ വൈരുദ്ധ്യം നേരത്തെ കണ്ടെത്തിയിരുന്നു.

കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്റെ മരണം; കാര്യസ്ഥനെ കസ്റ്റഡിയിലെടുത്തു
Also Read

കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്റെ മരണം; കാര്യസ്ഥനെ കസ്റ്റഡിയിലെടുത്തു