ഇതൊരു പൊലീസ് സ്റ്റേഷനാണ്...
ഹരിത കേരള മിഷന് പദ്ധതികളുടെ ചുവട് പിടിച്ചാണ് കോട്ടയത്തെ പൊലീസുകരും ജൈവകൃഷിയിലേക്ക് തിരിഞ്ഞത്.
ജൈവപച്ചക്കറി കൃഷിയില്‍ പുതിയ മാതൃക കാണിക്കുകയാണ് കോട്ടയം ജില്ല പൊലീസ് . എസ്.പി ഓഫീസിലടക്കം കൃഷി ഇറക്കിയാണ് ഈ പൊലീസുകാര്‍ ജൈവകൃഷിയുടെ ഭാഗമാകുന്നത്.
ഹരിത കേരള മിഷന് പദ്ധതികളുടെ ചുവട് പിടിച്ചാണ് കോട്ടയത്തെ പൊലീസുകരും ജൈവകൃഷിയിലേക്ക് തിരിഞ്ഞത്. എസ്.പി ഓഫീസിന്റെ നടപ്പാതയുടെ ഇരുവശങ്ങളിലുമായി പയര്‍, ചീര, വെണ്ട എന്നിങ്ങനെ 25 ഇനം പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഒഴിവ് സമയങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് കൃഷിയുടെ പരിപാലനവും സംരക്ഷണവും നടത്തുന്നത്. കൃഷി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഫാമിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഒരു ലക്ഷം രൂപ ചിലവിട്ടാണ് ജൈവകൃഷി പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
ഹരിത കേരള മിഷന് പുറമേ കൃഷി വകുപ്പും നഗരസഭയും പൊലീസുകാരുടെ കൃഷിക്ക് പിന്തുണയുമായിട്ടുണ്ട്. ഗ്രോ ബാഗുകളിലാണ് ഭൂരിഭാഗം കൃഷിയും നടക്കുന്നത്. ജൈവകൃഷിയുടെ ഭാഗമായി ഉപയോഗ്യ ശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ ഓഫീസിന്റെ സൗന്ദര്യ വത്കരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി തുമ്പൂര്‍മൂഴി മോഡല്‍ പ്ലാന്റും ഓഫീസ് പരിസരത്ത് സജീകരിച്ചിട്ടുണ്ട്.