LiveTV

Live

Kerala

ഫാത്തിമയുടെ മരണത്തിൽ പൊലീസ് നടപടി വൈകുന്നു

ആരോപണ വിധേയർക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടായിട്ടും അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം വ്യാപകമാണ്

ഫാത്തിമയുടെ മരണത്തിൽ പൊലീസ് നടപടി വൈകുന്നു

മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമയുടെ മരണത്തിൽ പൊലീസ് നടപടി വൈകുന്നു. ആരോപണ വിധേയർക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടായിട്ടും അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം വ്യാപകമാണ്.

ഫാത്തിമയുടെ മരണം ആത്മഹത്യയാണെന്ന നിലപാടിൽ തന്നെയാണ് ക്രൈംബ്രാഞ്ച് സംഘം. ഇതിലേക്ക് വഴിവച്ച കാരണങ്ങളാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. തന്റെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണെന്ന് ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു.കൂടാതെ ഹേമചന്ദ്രൻ, മിലിന്ദ് എന്നീ അധ്യാപകരുടെ പേരുകളും പരാമർശിക്കുന്നുണ്ട്. എന്നാൽ ഇവരെ ചോദ്യം ചെയ്തതല്ലാതെ മറ്റ് നടപടികൾ ഉണ്ടായില്ല. ഫൊറൻസിക് പരിശോധനയ്ക്കായി നൽകിയ ഫാത്തിമയുടെ മൊബൈൽ ഫോൺ തിരികെ ലഭിച്ചിട്ടേ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ടാകൂ എന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഇത് ഇനിയും ലഭിച്ചിട്ടില്ല. ഫാത്തിമയുടെ ബന്ധുക്കൾ നൽകിയ മൊഴിയിൽ അധ്യാപകർക്കെതിരായ പരാമർശമുണ്ട്.

ഫാത്തിമ ലത്തീഫിന്റെ മരണം; കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഐ.ഐ.ടിയില്‍ തെളിവെടുപ്പ് നടത്തി
Also Read

ഫാത്തിമ ലത്തീഫിന്റെ മരണം; കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഐ.ഐ.ടിയില്‍ തെളിവെടുപ്പ് നടത്തി

സഹപാഠികളിൽ ചിലരും സമാനമായ മൊഴിയാണ് നൽകിയത്. എന്നാൽ ഈ മൊഴികളും ലഭ്യമായ തെളിവുകളും ആരോപണ വിധേയരെ അറസ്റ്റ് ചെയ്യാൻ പ്രാപ്തമല്ലെന്നാണ് പൊലീസ് ഭാഷ്യം. അധ്യാപകരെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇത് വരും ദിവസങ്ങളിലും തുടരും. സഹപാഠികളുടെ മൊഴികൾ വീണ്ടും രേഖപ്പെടുത്തും. ഫാത്തിമയുടെ കൊല്ലത്തെ വീട്ടിലെത്തി മാതാവിന്റെയും സഹോദരിയുടെയും മൊഴിയെടുക്കും. ഐ.ഐ.ടി ക്യാമ്പസിനകത്ത് വിദ്യാർത്ഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും പ്രതിപക്ഷ സംഘടനകൾ വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധവുമായി എത്തുമെന്നാണ് സൂചന.