LiveTV

Live

Kerala

മാവോയിസ്റ്റുകൾക്ക് തീവ്ര ഇസ്‍ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന പി.മോഹനന്റെ പ്രസ്‌താവന സ്വാഗതം ചെയ്ത് കുമ്മനം

തീവ്ര മുസ്‍ലിം സംഘടനകളും മാവോയിസ്റ്റുകളും സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സമഗ്ര അന്വേഷണം ആവശ്യമാണെന്നും കുമ്മനം

മാവോയിസ്റ്റുകൾക്ക് തീവ്ര ഇസ്‍ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന  പി.മോഹനന്റെ പ്രസ്‌താവന സ്വാഗതം ചെയ്ത് കുമ്മനം

മാവോയിസ്റ്റുകൾക്ക് തീവ്ര ഇസ്‍ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്‌താവന സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. തീവ്ര മുസ്‍ലിം സംഘടനകളും മാവോയിസ്റ്റുകളും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. സമഗ്ര അന്വേഷണം ഈ വിഷയത്തിൽ ആവശ്യമാണെന്നും കുമ്മനം കൊച്ചിയില്‍ പറഞ്ഞു.

കേരളം ഇതിനകം തീവ്രവാദ കേന്ദ്രങ്ങളുടെ സിരാകേന്ദ്രമായി മാറിയെന്ന് കുമ്മനം ആരോപിച്ചു. മുസ്‍ലിം, മാവോയിസ്റ്റ്, കമ്യൂണിസ്റ്റ് തീവ്രവാദങ്ങള്‍ തമ്മിലുള്ള ബന്ധവും അവര്‍ക്ക് കിട്ടുന്ന വിദേശ സഹായങ്ങളും അന്വേഷിക്കണമെന്ന് കുമ്മനം പറഞ്ഞു.

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി
Also Read

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്‍ലാമിക തീവ്രവാദികളാണെന്നാണ് പി. മോഹനന്‍ പറഞ്ഞത്. ഇസ്‍ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞു.

കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളന വേദിയിലാണ് പി.മോഹനന്റെ ആരോപണം. എന്‍.ഡി.എഫുകാര്‍ക്കും മറ്റ് ഇസ്‍ലാമിക മതമൌലിക ശക്തികള്‍ക്കും എന്തൊരു ആവേശമാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാനെന്നും മോഹനന്‍ ആരോപിച്ചു.